മനാമ: അംഗപരിമിതരുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടതുണ്ടെന്ന് തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പറഞ്ഞു.
അംഗപരിമിത ഉന്നതാധികാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗപരിമിതരുടെ അവകാശങ്ങള്‍ക്കായി തയാറാക്കിയ ദേശീയ പദ്ധതി നടപ്പാക്കിയതിന്‍െറ പുരോഗതി യോഗം വിലയിരുത്തി.
അന്താരാഷ്ട്ര തലത്തില്‍ അംഗ പരിമിതരുടെ അവകാശങ്ങള്‍ക്കായുളള കരാറുകളെക്കുറിച്ച് പഠിക്കാന്‍ തീരുമാനമായി. 2017 സെപ്റ്റംബറില്‍ അംഗപരിമിതരുടെ അവകാശങ്ങളെക്കുറിച്ച് ജനീവയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ.പൊതു, സ്വകാര്യ മേഖലയില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള മാനണ്ഡങ്ങളും നിബന്ധനകളും പുറപ്പെടുവിക്കാനുള്ള നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു.
ദേശീയ അംഗപരിമിത സേവന സ്ഥാപനം, യു.എന്‍, ബഹ്റൈന്‍ ഇന്‍റര്‍നാഷനല്‍ മൊബിലിറ്റി സെന്‍റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായി.
അംഗപരിമിതരെ പൊതുസമൂഹത്തിന്‍െറ ഭാഗമാക്കി മാറ്റുന്നതിന് വിവിധ ഏജന്‍സികള്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്തും. ഇവര്‍ക്ക് യോജിച്ച തൊഴില്‍ സാധ്യതകള്‍ കണ്ടത്തെുന്നതിനായി ‘തംകീനു’മായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.
അംഗപരിമിതരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നതാധികാര സമിതിക്ക് മന്ത്രി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.