കേരളത്തിലെ പ്രളയ ദുരിതം: സഹായം നല്‍കാന്‍  ആർ.സി.ഒയോട്​  ഹമദ്​ രാജാവി​െൻറ നിര്‍ദേശം 

മനാമ: കേരളത്തിലുണ്ടായ പ്രളയ ദുരിതത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് സഹായം എത്തിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം നടപടികളെടുക്കാന്‍ ആര്‍.സി.ഒ ചെയര്‍മാന്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയോട് രാജാവ്  നിര്‍ദേശിച്ചു. 

ശക്തമായ മഴയില്‍ നിരവധി കുടുംബങ്ങള്‍ പ്രയാസപ്പെടുകയും അടിസ്ഥാന സൗകര്യങ്ങള്‍ നശിക്കുകയും ചെയ്​ത സാഹചര്യത്തിലാണ് അടിയന്തിര സഹായമത്തെിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

ഹമദ് രാജാവി​​​െൻറ നിര്‍ദേശത്തി​​​െൻറ വെളിച്ചത്തില്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ആര്‍.സി.ഒ സെക്രട്ടറി ജനറല്‍ ഡോ. മുസ്​തഫ അസയ്യിദി​േനാട്​ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതക്കയത്തിലകപ്പെട്ട കേരളത്തിലെ ജനങ്ങള്‍ക്കുള്ള സഹായം എത്തിക്കുന്നതിന് നടപടികളെടുക്കും. 
അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി സഹായ വാഗ്ദാനം നല്‍കിയ രാജ്യങ്ങളുടെ പട്ടികയിലാണ് ബഹ്റൈനുള്ളത്. 

ലോകത്തെവിടെയുമുണ്ടാകുന്ന ദുരിതങ്ങളില്‍ സഹായ ഹസ്തവുമായി ബഹ്റൈന്‍ ജനതയുണ്ടാകും. ബഹ്റൈനിലെ ഇന്ത്യന്‍ പ്രവാസി സമൂഹം, സഹായം നല്‍കാന്‍ സന്നദ്ധമായ ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്നും ആര്‍.സി.ഒ വക്താക്കള്‍ വ്യക്തമാക്കി. 

Tags:    
News Summary - hamad kng-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.