മനാമ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ തൊഴിലാളികൾക്ക് പ്രശംസയുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. രാജ്യത്തിന്റെ വികസനത്തിലും സാമ്പത്തിക പുരോഗതിയെ പിന്തുണക്കുന്നതിലും ബഹ്റൈനി തൊഴിലാളികൾ വഹിക്കുന്ന പങ്കിനെ ഹമദ് രാജാവ് പ്രതിപാദിച്ചു. കൂടാതെ തൊഴിലാളികളുടെ പ്രതിബദ്ധത, സർഗാത്മകത, തൊഴിൽ വൈദഗ്ധ്യം എന്നിവയെയും അദ്ദേഹം പ്രശംസിച്ചു.
ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് നിയമകാര്യ, താൽകാലിക തൊഴിൽ മന്ത്രിയുമായ യൂസഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫിന് അയച്ച സന്ദേശത്തിലാണ് പ്രശംസ. തൊഴിലാളികളുടെ താൽപര്യങ്ങളെ സംരക്ഷിക്കാനുള്ള മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളെയും ഹമജ് രാജാവ് അഭിനന്ദിച്ചു. തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷണവും മെച്ചപ്പെടുത്തുന്നതിനും പിന്തുണക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും സുസ്ഥിര വികസനത്തിനുള്ള തൊഴിലാളികളുടെ പങ്ക് വലുതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.