ബി.ഡി.എഫ് കമാൻഡ് ആസ്ഥാനത്തെത്തിയ ഹമദ് രാജാവ്
മനാമ: പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാൻഡ് ആസ്ഥാനം സന്ദർശിച്ച് സുപ്രീം കമാൻഡറും രാജാവുമായ ഹമദ് ബിൻ ഈസ ആൽ ഖലീഫ. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ ഹമദ് രാജാവിനെ ആസ്ഥാനത്തേക്ക് സ്വീകരിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് സ്പെഷൽ ഫോഴ്സ് കമാൻഡർ കേണൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
പ്രതിരോധ മന്ത്രി ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല അൽ നുഐമി, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ തയാബ് ബിൻ സഖർ അൽ നുഐമി എന്നിവരും ഹമദ് രാജാവിനെ സ്വീകരിക്കാൻ സന്നിഹിതരായിരുന്നു. സന്ദർശനവേളയിൽ ബി.ഡി.എഫിന്റെ തന്ത്രപരമായ വികസന പദ്ധതികളെക്കുറിച്ച് ഹമദ് രാജാവിന് വിശദീകരണം നൽകി. സൈനിക ഉദ്യോഗസ്ഥരുടെ അർപ്പണബോധത്തെയും തൊഴിൽപരമായ മികവിനെയും അദ്ദേഹം അഭിനന്ദിച്ചു.
റോയൽ ബഹ്റൈൻ ആർമി, റോയൽ ബഹ്റൈൻ നാവികസേന, റോയൽ ബഹ്റൈൻ എയർ ഫോഴ്സ്, റോയൽ ഗാർഡ് എന്നിവയുടെ സൈനിക പ്രവർത്തനങ്ങൾ, തന്ത്രപരമായ ആസൂത്രണം, പരിശീലനം, മൊത്തത്തിലുള്ള സന്നദ്ധത എന്നിവയെല്ലാം ജനറൽ കമാൻഡിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.