മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബി.ഡി.എഫ് സായുധ സൈനിക യൂനിറ്റുകൾ സന്ദർശിച്ചു. ബി.ഡി.എഫ് ആസ്ഥാനത്തെത്തിയ ഹമദ് രാജാവിനെ കമാൻഡർ ചീഫ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ മേജർ ജനറൽ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് ഫോഴ്സ് കമാൻഡർ ലഫ്. കേണൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, പ്രതിരോധകാര്യ മന്ത്രി ലെഫ്.
ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി എന്നിവരും മറ്റ് ഉയർന്ന സൈനിക നേതാക്കളും ചേർന്ന് സ്വീകരിച്ചു. ധീരരായ സൈനികർ രാജ്യത്തിന് അഭിമാനകരമാണെന്നും അവർ തങ്ങളുടെ രാഷ്ട്രത്തിന് നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ഹമദ് രാജാവ് വ്യക്തമാക്കി. മുഴുവൻ സൈനികർക്കും അദ്ദേഹം ഈദാശംസകളും നേർന്നു. സാന്റ് ഹേർട്സ് സൈനിക അക്കാദമിയിൽനിന്നു പഠനം പൂർത്തിയാക്കിയെത്തിയ സൈനികരെ അദ്ദേഹം ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.