ഹമദ് രാജാവ് സ്പെഷല്‍  റോയല്‍ ഫോഴ്​സ്​  ആസ്ഥാനം സന്ദര്‍ശിച്ചു 

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സ്പെഷല്‍ റോയല്‍ ഫോഴ്​സ്​  ആസ്ഥാനം സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്​തു. റോയല്‍ ഫോഴ്​സ്​ കമാണ്ടര്‍ ലഫ്. ബ്രിഗേഡിയര്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, സ്പെഷല്‍ റോയല്‍ ഫോഴ്​സ്​ മേധാവി മേജര്‍ ജനറല്‍ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ രാജാവിനെ അനുഗമിച്ചിരുന്നു. ബി.ഡി.എഫ് ചീഫ് ഓഫ് സ്​റ്റാഫും സ്പെഷ്യല്‍ റോയല്‍ ഫോഴ്​സ്​ കമാണ്ടറുമായ ലഫ്. ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അന്നഈമി അദ്ദേഹത്തെ സ്വീകരിച്ചു.

Tags:    
News Summary - hamad king-bahrain -bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.