മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) രാജ്യത്തിന്റെ ഐക്യവും അഭിമാനവും വാനോളം ഉയർത്തിയതായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വ്യക്തമാക്കി. ബി.ഡി.എഫ് സ്ഥാപിച്ചതിന്റെ 55 വർഷം പൂർത്തിയായ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹമിത് വ്യക്തമാക്കിയത്.
രാജ്യത്തിന്റെ അതിർത്തിയും അതിന്റെ നേട്ടങ്ങളും സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ് നൽകിയ സേവനങ്ങൾ മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ അഭിമാനമായി ബി.ഡി.എഫ് എന്നും നിലകൊള്ളട്ടെയെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും വ്യക്തമാക്കി.
ബി.ഡി.എഫിൽ അണിചേർന്ന മുഴുവൻ സൈനികർക്കും ഭരണാധികാരികൾ ആശംസകൾ നേർന്നു. മന്ത്രിമാരും പൗരപ്രമുഖരും ശൂറാ കൗൺസിൽ, പാർലമെന്റ് അധ്യക്ഷരും ബി.ഡി.എഫിനും ഭരണാധികാരികൾക്കും ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.