ഗ്ലോബൽ തിക്കോടിയൻസ് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 300ലധികം ആളുകൾ പങ്കെടുത്ത വിരുന്നിൽ ജനറൽ സെക്രട്ടറി രഞ്ജി സത്യൻ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. സിറാജ് പള്ളിക്കര റമദാൻ സന്ദേശം നൽകി. ഫ്രാൻസിസ് കൈതാരത്ത്, കെ.ടി. സലിം, മജീദ് തണൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ഇഫ്താർ വിരുന്ന് സാജിത് മണ്ണൻ ചാലിൽ ഏകോപിപ്പിച്ചു.
അഡ്വൈസറി ബോർഡ് ചെയർമാൻ അസീൽ അബ്ദുറഹ്മാൻ, ജിതേഷ്, ബൈജു, ജാബിർ വൈദ്യരകത്ത്, പ്രജീഷ്, ജസീർ അഹമ്മദ്, ഷിനിത്ത്, സത്യൻ പി.ടി, അഫ്സൽ കളപ്പുരയിൽ, ശ്രീജില ബൈജു, നദീറ മുനീർ, റോഷ്ന അഫ്സൽ, ദിവ്യ ഷിനിത്ത്, ജമീല അബ്ദുറഹ്മാൻ, റജില സാജിത്, ഹസ്സുറ അഫ്സൽ, റഹ്മത്ത് അഷ്റഫ്, ഗഫൂർ കളത്തിൽ ചന്ദ്രൻ. സി, സഹദ് അറഫ, നാസാർ, ഗോപി പി, മുനീർ, അബ്ദുറസാഖ് എന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്വം വഹിച്ചു. വിരുന്നിൽ പങ്കെടുത്തവർക്ക് ഷഫീഖ് തിക്കോടി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.