ഗ്ലോബൽ തിക്കോടിയൻസ് ഫോറം ഓണാഘോഷത്തിൽ നിന്ന്
മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറം നബിസലയിൽ വെച്ച് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. നിരവധിപേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആഘോഷത്തിൽ വിവിധതരം കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും മുഖ്യ ആകർഷണങ്ങളായി. ചെണ്ടമേളം, വടംവലി, സുന്ദരിക്കു പൊട്ടുകുത്തൽ തുടങ്ങിയ നിരവധി ആകർഷകമായ പരിപാടികളോടെയാണ് ഓണാഘോഷം സമൃദ്ധമാക്കിയത്.
പ്രസിഡന്റ് രാധാകൃഷ്ണൻ എ.കെ. അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് നാണു വി.കെ. ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രഞ്ജി സത്യൻ സ്വാഗതം ആശംസിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ അസീലബ്ദുറഹ്മാൻ, മജീദ് തണൽ, പ്രോഗ്രാം കോഓഡിനേറ്റർമാരായ ഷിനിത്ത്, പ്രജീഷ്, ബൈജു, നദീറ മുനീർ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രോഗ്രാം കോഓഡിനേറ്റർമാരായ ശ്രീജില, ജിതേഷ്, അഫ്സൽ കെ.പി, ഗോപി പി., മുഹമ്മദ് അലി, രശ്മിൽ, ഹസ്സുറ, ഇബ്രാഹിം, ഷഫീഖ് എന്നിവരും എക്സിക്യൂട്ടീവ് മെംബർമാരും ചേർന്നാണ് ഓണാഘോഷ പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചത്. സാജിദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.