മനാമ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചു. മെയിന്‍റനന്‍സ് ടെക്നിഷ്യനായ ബംഗ്ളാദേശ് സ്വദേശിയെയാണ് ശിക്ഷിച്ചത്. യൂറോപ്യന്‍ വംശജയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ കഴിഞ്ഞ ശേഷം ഇയാളെ നാടുകടത്തിയേക്കും. ജനാബിയയിലെ വീട്ടില്‍ വെച്ചാണ് സംഭവം.
വീട്ടിലെ കുളിമുറിയിലും മറ്റും അറ്റകുറ്റപ്പണി നടത്തുന്നതിനാണ് 32കാരനായ മെയിന്‍റനന്‍സ് ടെക്നീഷ്യനെ പെണ്‍കുട്ടിയുടെ മാതാവ് വിളിച്ചുവരുത്തിയത്. 14 വയസ്സുള്ള പെണ്‍കുട്ടിയുടെ മുറിയിലുള്ള കുളിമുറിയിലെ അറ്റകുറ്റപ്പണികള്‍ കാണിച്ചുകൊടുക്കുന്നതിനിടെയാണ് സംഭവം. പെണ്‍കുട്ടിയെ ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് മാതാവ് ഓടി വന്നപ്പോഴാണ് സംഭവം അറിയുന്നത്. ഇവര്‍ പൊലീസിനെ അറിയിക്കുകയും ബംഗ്ളാദേശ് സ്വദേശിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.