ഗീവർഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത സാമൂഹിക വികസനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മനാമ: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത ബഹ്‌റൈൻ സാമൂഹിക വികസനകാര്യ മന്ത്രി ഉസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസഫൂറുമായി കൂടിക്കാഴ്ച നടത്തി.

ബഹ്‌റൈനിലെ എല്ലാ ക്രൈസ്തവർക്കും മന്ത്രി ക്രിസ്മസ്-പുതുവത്സര ആശംസകൾ നേർന്നു. വിദേശികൾക്ക് സ്വന്തം നാടിനെക്കാൾ സ്വതന്ത്രമായി ജീവിക്കാനും അവരവരുടെ വിശ്വാസങ്ങളും ആരാധനാ സ്വാതന്ത്ര്യവും ലഭിക്കുന്ന ബഹ്‌റൈൻ രാജ്യം ലോകത്തിനു തന്നെ മാതൃകയാണെന്ന് മാർ പക്കോമിയോസ് പറഞ്ഞു.

ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ക്രിസ്മസ്‌-പുതുവത്സര ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകാൻ എത്തിയതായിരുന്നു മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത. ബഹ്‌റൈൻ ഭരണാധികാരികളോടുള്ള നന്ദിയും കടപ്പാടും മലങ്കര സഭക്കു വേണ്ടി തദവസരത്തിൽ അറിയിച്ചു. ബഹ്‌റൈൻ സാമൂഹിക മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കമ്യൂണിറ്റി ഡെവലപ്മെൻറ് അണ്ടർ സെക്രട്ടറി ഇനാസ് അൽമജീദ്, സെക്രട്ടറി മോനാ അൽ ഹാജി, കത്തീഡ്രൽ വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാ. ജേക്കബ്‌ തോമസ്‌ കാരയ്ക്കൽ, ട്രസ്റ്റി ജീസൻ ജോർജ്, സെക്രട്ടറി ജേക്കബ്‌ പി. മാത്യു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Gevarghese Mar Pakomios Metropolitan met with the Minister of Social Development Affairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.