മനാമ: ബഹ്റൈനില്‍ അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ പാസ്പോര്‍ട്ട് വീട്ടിൽ എത്തിക്കുന്ന പുതിയ സേവനം ആരംഭിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയത, പാസ്പോര്‍ട്ട്, റെസിഡന്‍സി കാര്യങ്ങള്‍ക്കായുള്ള അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിന്‍ അബ്ദുർറഹ്മാന്‍ ആല് ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ പോര്‍ട്ടല്‍ Bahrain.bh വഴി ഇഷ്യൂ ചെയ്യാനും മാറ്റാനുമുള്ള അപേക്ഷ അംഗീകരിച്ചതിന് ശേഷം ഉടന്‍തന്നെ പാസ്പോർട്ട് വിതരണം നടത്തും. അപേക്ഷകര്‍ ബഹ്റൈനിലുള്ളവരായിരിക്കണം. ബഹ്റൈനില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ വർധിച്ചതിനെ തുടര്‍ന്നാണ് പുതിയ സേവനം ആരംഭിക്കുന്നതെന്ന് ശൈഖ് ഹിശാം ബിന്‍ അബ്ദുർറഹ്മാന്‍ പറഞ്ഞു. ആഗസ്റ്റില്‍ പുതിയ അപേക്ഷ സംവിധാനം ആരംഭിച്ചതിന് ശേഷം 7500ലധികം അപേക്ഷകള്‍ എത്തിയിട്ടുണ്ട്.
ഗുണഭോക്താക്കള്‍ക്ക് Bahrain.bh വഴി അപേക്ഷിക്കാം. കോണ്ടാക്റ്റ് സെന്റര്‍ വഴിയോ എന്‍.പി.ആര്.എ വെബ്സൈറ്റ് വഴിയോ വിവരങ്ങള്‍ അന്വേഷിച്ചറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.