ജോലി സ്ഥലത്തുവെച്ച് എനിക്ക് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഒരു അപകടമുണ്ടായി. അതിനുശേഷം ആറ് മാസം നാട്ടിൽ ചികിത്സ നടത്തി. എനിക്ക് ഗോസി വഴി ഇൻഷുറൻസ് കിട്ടാനുള്ള മാർഗങ്ങൾ എന്തെല്ലാമാണ്. ഇതിനിടയിൽ അസുഖം മാറി തിരിച്ചുവന്നപ്പോൾ തൊഴിലുടമയുടെ നിർദേശപ്രകാരം കമ്പനിക്കെതിരായ കേസ് ഞാൻ പിൻവലിച്ചിരുന്നു. അവർ ഇൻഷുറൻസ് വാങ്ങിനൽകാമെന്ന് പറഞ്ഞായിരുന്നു കേസ് പിൻവലിപ്പിച്ചത്.
ഗോസിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ആദ്യമായി ഗോസിയുടെ നിശ്ചിത ഫോറത്തിൽ അപകടം നടന്ന് 24 മണിക്കൂറിനുള്ളിൽ അപേക്ഷ നൽകിയിരിക്കണം. താങ്കൾ നൽകിയ വിവരങ്ങളനുസരിച്ച് അത് നൽകിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. സാധാരണ ഈ നടപടി ചെയ്യുന്നത് തൊഴിലുടമയാണ്. ഇത്തരത്തിൽ അപേക്ഷ നൽകിയിട്ടുണ്ടോ എന്ന വിവരം ലഭിച്ചാൽ മാത്രമേ ഗോസിയിൽനിന്ന് ആനുകൂല്യമോ നഷ്ടപരിഹാരമോ ലഭിക്കുമോയെന്ന് പറയാൻ സാധിക്കുകയുള്ളൂ. ഇനി അപേക്ഷ നൽകിയാലും താങ്കൾ നാട്ടിൽ പോയി ചികിത്സ ചെയ്തത് ഇവിടത്തെ ഹോസ്പിറ്റലിന്റെ നിർദേശപ്രകാരമോ ഗോസിയുടെ അനുമതിയോടെയോ ആയിരിക്കണം. അല്ലാത്ത പക്ഷവും ആനുകൂല്യം ലഭിക്കില്ല. താങ്കളുടെ ഇഷ്ടപ്രകാരം നാട്ടിൽ പോയി ചികിത്സ നടത്തിയതാണെങ്കിൽ ഗോസിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല.
സാധാരണ ഗോസിയിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.