മനാമ: ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ ബഹ്റൈനില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടി മേഖലയിലെ മുഴുവന്‍ രാഷ്ട്രങ്ങളുടെയും വളര്‍ച്ചയും പുരോഗതിയും ഉറപ്പാക്കുന്ന ഒന്നായിരിക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് സയാനി വ്യക്തമാക്കി.
ജി.സി.സി രാഷ്ട്രങ്ങള്‍ കൂടുതല്‍ യോജിപ്പോടെ മുന്നോട്ട് പോകുകയും ഗള്‍ഫ് യൂനിയന്‍ എന്ന ആശയത്തിലേക്ക് ചുവടു വെക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.
മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും വിവിധ തലങ്ങളിലുള്ള പ്രതിസന്ധികളും ചര്‍ച്ച ചെയ്യും. പരസ്പര സഹകരണത്തിലൂടെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ കരുത്ത് നേടുന്നതിന് ഉച്ചകോടി കാരണമാകും. ജി.സി.സി അംഗരാജ്യങ്ങള്‍ തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് ബഹ്റൈന്‍ സമ്മിറ്റ് പ്രയോജനപ്പെടും. ഇതുവരെ നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും പരമാവധി ഗുണഫലങ്ങള്‍ ലഭ്യമാക്കാനും മനാമ ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിലൂടെ സാധിക്കുമെന്ന് പ്രാദേശിക ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദത്തിനെതിരെ ശക്തമായ ചുവടുവെപ്പുകള്‍ നടത്താനൂം ഇക്കാര്യത്തില്‍ അന്താരാഷ്ട്ര വേദികളുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനൂം ജി.സി.സി രാഷ്ട്രങ്ങള്‍ നേരത്തെ തയാറായിട്ടുണ്ട്. ഒറ്റ ശക്തിയായി നിലകൊള്ളുകയെന്നത് തന്നെയാണ് ജി.സി.സിയെ ശക്തിപ്പെടുത്തുന്ന മുഖ്യ ഘടകം. ഒരു രാജ്യത്തെ ബാധിക്കുന്ന വെല്ലുവിളിയും പ്രയാസവും മറ്റുള്ളവരാല്‍ പരിഹരിക്കപ്പെടുന്ന അവസ്ഥയുണ്ടാകേണ്ടതുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളും സ്ഫോടനങ്ങളും നടന്നു കൊണ്ടിരിക്കുന്ന അവസ്ഥക്ക് അറുതിയുണ്ടാവണം. അയല്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഭീഷണി തടയപ്പെടുകയും സമാധാനം സംസ്ഥാപിക്കപ്പെടുകയും വേണം. ബഹ്റൈനെില്‍ സമാധാനം നിലനിര്‍ത്തേണ്ടതും മുഖ്യമായ ഒന്നാണെന്ന് ഡോ. അബ്ദുല്ലത്തീഫ് സയാനിചൂണ്ടിക്കാട്ടി.
തീവ്രവാദം ചെറുക്കുന്നതിന് 2004 ല്‍ തന്നെ ഇത് സംബന്ധിച്ച് കരാറുകള്‍ രൂപപ്പെടുത്തുകയും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
കഴിഞ്ഞ മാസം നടന്ന സംയുക്ത സുരക്ഷാ അഭ്യാസം ജി.സി.സി രാഷ്ട്രങ്ങള്‍ക്ക് നേരെയുള്ള ഭീഷണികളെ ഒന്നിച്ച് നേരിടുന്നതിന്‍െറ തുടക്കമെന്ന നിലക്കാണ് സംഘടിപ്പിച്ചത അമേരിക്കയും ജി.സി.സി രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സമീപ ഭാവിയില്‍ മാറ്റമുണ്ടാവുകയില്ളെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കയുമായി നീണ്ട വര്‍ഷത്തെ ബന്ധവും വിവിധ മേഖലകളില്‍ ശക്തമായ സഹകരണവുമാണ് നിലനില്‍ക്കുന്നത്. മേഖലയുടെ സമാധാനം ശക്തമാക്കുന്നതിനുള്ള കരാറില്‍ അമേരിക്കയുമായി ഒപ്പുവെച്ചിട്ടുള്ളതാണ്. ഇത് മേഖലയിലെ സമാധാനത്തിന് ഏറെ ഗുണകരമായി ഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറബ് മേഖലയിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ജി.സി.സി സമ്മേളനം ബഹ്റൈനില്‍ നടക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. മേഖലയിലെ രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, സാമ്പത്തികം, സാമൂഹികം തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. അറബ് മേഖലയിലെ വിഷയങ്ങള്‍, ജി.സി.സി രാജ്യങ്ങളും ലോക രാഷ്ട്രങ്ങളും തമ്മിലെ ബന്ധം, ഭീകരതാ വിരുദ്ധ പോരാട്ടം തുടങ്ങിയവയും സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്നും ഡോ. അബ്ദുല്ലത്തീഫ് സയാനി പറഞ്ഞു.
സുരക്ഷ നിലനിര്‍ത്തുന്നതിനും ഭീകരവാദം തടയുന്നതിനും ബഹ്റൈനിന് ജി.സി.സി പിന്തുണ തുടരുമെന്നും സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.
ബഹ്റൈനിനെ ലക്ഷ്യമാക്കിയുള്ള എല്ലാ ഭീകര പ്രവര്‍ത്തനങ്ങളെയും സുരക്ഷയും സുസ്ഥിരതയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെയും അപലപിക്കുന്നു.
ജി.സി.സി രാജ്യങ്ങള്‍ തമ്മില്‍ നിലവിലുള്ള സുരക്ഷ, സൈനിക സഹകരണം കൂടുതല്‍ മികച്ച തലത്തിലേക്ക് ഉയര്‍ത്തുന്നതിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്.
യമനില്‍ രാഷ്ട്രീയ പരിഹാരമാണ് ജി.സി.സി ഇപ്പോഴും പരിഗണിക്കുന്നതെന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു.
സംഘര്‍ഷം ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും മികച്ചത് രാഷ്ട്രീയ പരിഹാരമാണ്. യുദ്ധത്തിന്‍െറ വേദനയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനും രാഷ്ട്രീയ പരിഹാരമാണ് ആവശ്യം.
എണ്ണ ഉല്‍പാദനം കുറക്കുന്നത് സംബന്ധിച്ച സൗദി അറേബ്യ-റഷ്യ കരാര്‍ ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്കൊപ്പം ഉല്‍പാദക- ഉപഭോക്തൃ രാജ്യങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതുമാണെന്നും ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ സയാനി പറഞ്ഞു. ആഗോള സാഹചര്യങ്ങള്‍ക്കൊപ്പം രാഷ്;ടീയ, സാമ്പത്തിക, സാമൂഹിക മേഖലകളും എണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്. എണ്ണ ഉല്‍പാദക- ഉപഭോക്തൃ രാജ്യങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനൊപ്പം വില സ്ഥിരത കൈവരിക്കാനും ഒപെക് സുപ്രധാന പങ്ക് വഹിക്കും. റഷ്യയുമായി ജി.സി.സിക്കുള്ള ബന്ധത്തില്‍ ശ്രദ്ധേയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും ഡോ. അബ്ദുല്ലത്തീഫ് സയാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.