മനാമ: ജി.സി. തല പൊളിറ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഫോറം ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നവംബര്‍ 16ന് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അംവാജ് ഐലന്‍റിലെ ആര്‍ട് റോട്ടാന ഹോട്ടലില്‍ നടക്കുന്ന നാലാമത് സമ്മേളനത്തിന്‍െറ തലക്കെട്ട് ‘മാധ്യമങ്ങളും ജി.സി.സിയുടെ വ്യതിരിക്തതയും’ എന്നാണ്. അറബ്, ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകരും ചിന്തകരും വിവിധ വിഷയങ്ങളില്‍ സംസാരിക്കും. മേഖല നേരിടുന്ന വെല്ലുവിളികള്‍, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. ഇത് നാലാം തവണയാണ് സമ്മേളനം നടക്കുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍റുമൈഹി പറഞ്ഞു. ജി.സി.സി രാഷ്ട്രങ്ങളുടെ സാമൂഹിക-സാംസ്കാരിക പ്രത്യേകതകള്‍ സംരക്ഷിക്കുന്നതിനുള്ള ആശയങ്ങള്‍ ഫോറം ചര്‍ച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.