മനാമ: ബഹ്റൈന്‍ പ്രവാസം അവസാനിപ്പിക്കുന്ന പത്തനംതിട്ട ഊന്നുകല്‍ സ്വദേശി ജിനോ എസ്. തോമസിനും ഭാര്യ റിയ ജിനോയിക്കും സുഹൃത്തുക്കളും കുടുംബാംഗങ്ങളും യാത്രയയപ്പ് നല്കി. ഇബ്രാഹിം കെ. കാനുവില്‍ ഓപറേഷന് മാനേജറായി ജോലിചെയ്യുന്ന ജിനോ, ബഹ്റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അംഗവുമായിരുന്നു. ഫോട്ടോഗ്രാഫർ, എഴുത്തുകാരന്, പ്രസംഗകന് എന്നീ നിലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഈ മാസം അദ്ദേഹവും കുടുംബവും യു.എസിലേക്ക് പോകും.
യാത്രയയപ്പ് യോഗത്തിൽ ബിനു എം. ഈപ്പൻ അധ്യക്ഷത വഹിച്ചു. ലെജി വൈദ്യന്, ലെനി പി. മാത്യു, ഏബ്രഹാം സാമുവേല്‍, ബെന്നി വര്‍ക്കി, എം.എം. മാത്യു, അജു ടി. കോശി, കെ.ജി. ഡാനിയേല്‍, അനോ ജേക്കബ്, സാജന് വർഗീസ്, ഡിജു ജോണ്‍ മാവേലിക്കര, മോന്‍സി ഗീവർഗീസ്, സിജു ജോർജ്, മാത്യു വർഗീസ്, തോമസ് മാമന് എന്നിവര്‍ സംസാരിച്ചു. ബെന്നി വര്‍ക്കി ഉപഹാരം നൽകി. ഷിബു സി. ജോർജ് സ്വാഗതവും ക്രിസ്റ്റി പി. വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.