റിഫ ഏരിയ പ്രസിഡന്റ് അബ്ദുൽ ശരീഫ്

പി.പി, ജനറൽ സെക്രട്ടറി യൂനുസ് രാജ്

ഫ്രൻഡ്സ് അസോസിയേഷൻ റിഫ ഏരിയ ഭാരവാഹികൾ

മനാമ: 2026-27 കാലയളവിലേക്കുള്ള ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ പ്രസിഡന്റായി അബ്ദുൽ ശരീഫ് പി.പി, ജനറൽ സെക്രട്ടറിയായി യൂനുസ് രാജ്, വൈസ് പ്രസിഡന്റുമാരായി അബ്ദുൽ ഹഖ്, സമീർ ഹസൻ, ജോയന്റ് സെക്രട്ടറിയായി ഡോ. സാബിർ എന്നിവരെ തിരഞ്ഞെടുത്തു.

അബ്ദുന്നാസർ, ഉബൈസ് തൊടുപുഴ, നജാഹ് കുറ്റ്യാടി എന്നിവരാണ് മറ്റ് ഏരിയ സമിതിയംഗങ്ങൾ. യൂനിറ്റ് ഭാരവാഹികളായി താഴെ ചേർത്തവരെ തെരഞ്ഞെടുത്തു. വെസ്റ്റ് റിഫ യൂനിറ്റ്: ബഷീർ കാവിൽ (പ്രസി.), റിയാസ് വി.കെ (സെക്ര.), അബ്ദുൽ ഹഖ് (വൈസ് പ്രസി.), ഉബൈസ് തൊടുപുഴ (ജോ. സെക്ര.). ഹാജിയാത് യൂനിറ്റ്: സുഹൈൽ റഫീഖ് (പ്രസി.), മുസ്തഫ അബൂബക്കർ (സെക്ര.), ഫഹദ് ഹാരിസ് (വൈസ് പ്രസി.), ഡോ. സാബിർ (ജോ. സെക്ര.). ഈസ്റ്റ് റിഫ യൂനിറ്റ്: ബഷീർ പി.എം (പ്രസി.), യൂനുസ് കെ.പി (സെക്ര.), ഫസലുറഹ്‌മാൻ (വൈസ് പ്രസി.), അബ്ദുസ്സലാം (ജോ. സെക്ര.).

ഈസാ ടൗൺ യൂനിറ്റ്: മുഹമ്മദ് മുസ്തഫ പി.എസ് (പ്രസി.), ഷംസുദ്ദീൻ മലയിൽ (സെക്ര.), ഷാഹുൽ ഹമീദ് (വൈ. പ്രസി.), സമീർ ഹസൻ (ജോ. സെക്ര.). തെരഞ്ഞെടുപ്പുകൾക്ക് അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, കേന്ദ്രസമിതി അംഗങ്ങളായ മൂസ കെ. ഹസൻ, സമീർ ഹസൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Friends Association Riffa Area Office Bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.