മനാമ: ഫ്രൻഡ്സ് സോഷ്യല്‍ അസോസിയേഷന് ബഹ്റൈനിന്റെ 54ാമത് ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മൂസ കെ. ഹസൻ അറിയിച്ചു. ഡിസംബര്‍ 16 ചൊവ്വ വൈകീട്ട് 3.00 മണിക്ക് സിഞ്ചിലെ അൽ അഹ്ലി ക്ലബിലാണ് പരിപാടി.
കുട്ടികൾ, മുതിർന്നവർ, വനിതകൾ എന്നിവർക്ക് വേണ്ടിയുള്ള വിവിധ മത്സര പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. വടംവലി, നടത്തം, പെനാൽറ്റി ഷൂട്ട് ഔട്ട്, പിറകോട്ടുള്ള നടത്തം, സാക്ക് റൈസ്, പുഷ് അപ്പ്, ഓട്ടം തുടങ്ങിയ ഇനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ അരങ്ങേറും. ബഹ്റൈനിലെ അറബ് പ്രമുഖരും സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.