ഇന്ത്യൻ സ്‌കൂൾ ഫ്രഞ്ച് ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്​റൈൻ ഈ വർഷത്തെ ഫ്രഞ്ച് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫ്രഞ്ച് ഭാഷയുടെയും സംസ്​കാരത്തി​​​െൻറയും പ്രത്യേകതകൾ എടുത്തുകാട്ടുന്ന പരിപാടികളോടെയായിരുന്നു ആഘോഷം. ബഹ്​റൈനിലെ ഫ്രഞ്ച് അംബാസഡർ സെസിൽ ലോംഷേ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്​തു . ഇന്ത്യൻ സ്‌കൂൾ എക്​സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, മുഹമ്മദ് നയസ് ഉല്ല , പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി ,അലയൻസ് ഫ്രാൻസ്വ ഡയറക്​ടർ സൈദ് നോറിൻ, ഫ്രഞ്ച് ഭാഷ മിഷൻ ഇൻ ചാർജ് എലോഡി വേനിയൽ, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ സ്‌കൂളിൽ ഫ്രഞ്ച് ഭാഷ പഠിക്കുന്ന കുട്ടികൾ വിധ മത്സരങ്ങളിൽ പങ്കെടുത്തു.
ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള നൂറിലേറെ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. കുട്ടികൾക്കായി പദ്യപാരായണം, പ്രസംഗം, പവർ പോയൻറ്​ അവതരണം, മാതൃക നിർമാണം, പെൻസിൽ ഡ്രോയിങ് , പോസ്​റ്റർ രചന, ഫ്രഞ്ച് സംഘഗാനം എന്നിവയിൽ മത്സരങ്ങൾ നടന്നു. തുടർന്ന്​ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു. ചടങ്ങിന്​ ഫ്രഞ്ച് വകുപ്പ് മേധാവി ട്രവിസ് മിഷേൽ സ്വാഗതം പറഞ്ഞു.

Tags:    
News Summary - french day-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.