ഇസ്മയിൽ പതിയാരക്കര
അപദാനം
അടിമത്തത്തിന്റെ കുരുക്ക് കഴുത്തിൽ കിടന്നു മുറുകുമ്പോഴും കഴുമരത്തിന്റെ അപദാനങ്ങൾ പാടിപ്പുകഴ്ത്തുന്ന തിരക്കിലായിരുന്നു അയാൾ.
കാപട്യം
വെറുപ്പിന്റെ അറപ്പുളവാക്കുന്ന മനസ്സിനു മുകളിൽ കാപട്യത്തിന്റെ കുപ്പായവുമിട്ട് വെളുക്കെ ചിരിച്ചുകൊണ്ടയാൾ സ്നേഹത്തിന്റെ കഥകൾ പറയാൻ തുടങ്ങി.
പ്രതീക്ഷ
സ്വാർഥതയുടെ സപ്രമഞ്ചക്കട്ടിലിൽ മലർന്നുകിടക്കുന്ന സഹജീവികളിൽ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ അയാൾ ഒരുതുള്ളി വിഷത്തിൽ ജീവിതത്തെ ചുരുട്ടിക്കെട്ടി.
ലഹരി
ജീവിതത്തെ അൽപ്പാൽപ്പമായി മരണത്തിനു കൂട്ടിക്കൊടുക്കുന്ന കരാറുകാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.