ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ: 49 വർഷം ബഹ്റൈനിൽ പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി. കണ്ണൂർ പാനൂർ കാരയിൽ ശശിധരനാണ്​ (70) മരിച്ചത്​. ബഹ്റൈനിലെ ആദ്യ സൂപ്പർ മാർക്കറ്റായ മർഹബ മാർക്കറ്റി​ന്റെയും ദുബൈ സൂപ്പർ മാർക്കറ്റി​ന്റെയും മാനേജർ ആയിരുന്നു. ജുഫയറിലെ ഗോൾഡ് എർത്ത് സൂപ്പർ മാർക്കറ്റി​ന്റെ മാനേജറായും സേവനമനുഷ്​ടിച്ചിട്ടുണ്ട്​. 2016ലാണ്​ ശശിധരൻ പ്രവാസം അവസാനിപ്പിച്ചത്​.

സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ, ശ്രീനാരായണ കൾചറൽ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, അലി ബിൻ ഇബ്രാഹിം കമ്പനി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം, ബഹ്റൈൻ കേരള സോഷ്യൽ ഫോറം, ശ്രീനാരായണ കൾചറൽ സൊസെറ്റി തുടങ്ങിയ സംഘടനകൾ അനുശോചിച്ചു.

Tags:    
News Summary - Former expatriate of Bahrain passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.