മനാമ: ബഹ്റൈനിൽ സമൂഹമാധ്യമത്തിൽ അശ്ലീല വിഡിയോകൾ പോസ്റ്റ് ചെയ്ത കുറ്റത്തിന് വിദേശി വനിതക്ക് മൈനർ ക്രിമിനൽ കോടതി ഒരുവർഷം തടവും 200 ദിനാർ പിഴയും വിധിച്ചു. ശിക്ഷ പൂർത്തിയായാൽ അവരെ നാടുകടത്താനും അവരുടെ മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
പൊതു ധാർമികതക്കും രാജ്യത്തിന്റെ സംസ്കാരത്തിനും വിരുദ്ധമായ പോസ്റ്റുകളാണ് അവർ ഇട്ടത്. സൈബർ ക്രൈം ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടർന്ന് അശ്ലീല പോസുകളിൽ സ്ത്രീ സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിൽ അവർക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.