ബഹ്​റൈൻ രുചിമേളയിൽ ആദ്യവാരം എത്തിയത്​ ഒന്നരലക്ഷം ആളുകൾ

മനാമ: ബഹ്​റൈൻ രുചിമേളയിൽ ആദ്യആഴ്​ചയിൽ ഇതുവരെ എത്തിയത്​ ഒന്നരലക്ഷം ആളുകളെന്ന്​ സംഘാടകർ അറിയിച്ചു. ബഹ്​റൈൻ ടൂ റിസം ആൻറ്​ എക്​സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ)യുടെ നേതൃത്വത്തിലുള്ള രുചിമേളയിൽ പ്രാദേശിക, അന്താരാഷ്​ട്ര പാചക വിദഗ്​ധൻമാർ സംബന്​ധിക്കുന്നുണ്ട്​. എല്ലാ ദിവസങ്ങളിലും നൂറകണക്കിന്​ കുടുംബങ്ങളാണ്​ ഇവിടേക്ക്​ ഒഴുകിയെത്തുന്നത്​. രാജ്യത്തെ പ്രാദേശിക റസ്​റ്റോറൻറുകളുടെ പ്രധാന വിഭവങ്ങളാണ്​ മുഖ്യശ്രദ്ധാകേന്ദ്രം. ഇതിനൊപ്പം അയൽരാജ്യങ്ങളിലെ ജനങ്ങൾക്ക്​ പ്രിയപ്പെട്ട ഭക്ഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​.

ജി.സി.സി രാജ്യങ്ങളിൽ നിന്നും വ്യാപകമായി ഭക്ഷ്യമേളയിൽ ആളുകൾ സംബന്​ധിക്കുന്നു​​െണ്ടന്ന്​ ബി.ടി.ഇ.എ സി.ഇ.ഒ ശൈഖ്​ ഖാലിദ്​ ബിൻ ഹമുദ്​ ആൽ ഖലീഫ പറഞ്ഞു. മേള രാജ്യത്തെ വിനോദ സഞ്ചാരമേഖലക്കും ഏറെ ഗുണപ്പെട്ടിട്ടുണ്ട്​. പ്രാദേശിക സംരംഭകർക്ക്​ വളർച്ചക്കും മേള കാരണമാകുന്നുണ്ട്​. മാർച്ച്​ 16 ന്​ സമാപിക്കും. എല്ലാദിവസവും വിവിധ കലാപരിപാടികളും കുട്ടികൾക്കായി ഗെയിംസും നടക്കുന്നുണ്ട്​.

Tags:    
News Summary - food-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.