ഫ്ലൈയിംഗോ ട്രാവൽ ആൻഡ് ടൂർസ് ഇന്നുമുതൽ ബഹ്റൈനിലും

മനാമ: പ്രമുഖ ട്രാവൽ ആൻഡ് ടൂർസ് സ്ഥാപനമായ ഫ്ലൈയിംഗോ ബഹ്റൈൻ ശാഖയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഗുദൈബിയയിൽ നടക്കും. സൗദി അറേബ്യ, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ഫ്ലൈയിംഗോ ട്രാവൽ ആൻഡ് ടൂർസിന്‍റെ ബഹ്റൈനിലെ ആദ്യശാഖയാണ് സുബാറ റോഡിലെ അവാൽ സ്ട്രീറ്റിൽ തുറക്കുന്നത്.

ലോക കേരള സഭാഗം എൻ.കെ. സൂരജ് സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. സിനിമാ താരങ്ങളായ അനാർക്കലി മരക്കാറും ദീപക് പറമ്പോലും ചടങ്ങിൽ പങ്കെടുക്കും. ജംഷീദ് മഞ്ചേരി, ഗ്രാന്‍റ് സ്യൂട്ട് സി.ഇ.ഒ ജോയ് കളത്തിൽ, അട്ടാസ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറഹ്മാൻ അൽ അട്ടാസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. നാല് വർഷമായി ട്രാവൽ ആൻഡ് ടൂർസ് മേഖലയിൽ അർപ്പണബോധത്തോടെ സേവനങ്ങൾ നൽകി വരുന്ന പ്രമുഖ സ്ഥാപനമാണ് ഫ്ലൈയിംഗോ.

എയർ ടിക്കറ്റ്, വിസ സർവിസ്, ട്രാവൽ ഇൻഷുറൻസ്, ഹോട്ടൽ ബുക്കിങ്, അവധിക്കാല പാക്കേജുകൾ, ട്രാൻസ്പോർട്ട് സർവിസുകൾ എന്നീ സേവനങ്ങൾ ഫ്ലയിംഗോ ട്രാവൽ ആൻഡ് ടൂർസിലൂടെ ലഭ്യമാവും. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇൻഡികോ ഡയറകട് ഫ്ലൈറ്റിൽ 45 ദിനാറിന് ടിക്കറ്റ് ലഭിക്കും. ഡിസംബർ രണ്ട്, മൂന്ന്, ആറ്, പത്ത് തിയതികളിലായിരിക്കും ഈ ഓഫർ ലഭ്യമാവുക.

വാർത്തസമ്മേളനത്തിൽ അട്ടാസ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറഹ്മാൻ അൽ അട്ടാസ്, ഫ്ലൈയിംഗോ മാനേജിങ് ഡയറക്ടർ മുഹമ്മദ് സാബിത് കൂരാച്ചുണ്ട്, രാകേഷ് എം.കെ (ഡയറക്ടർ ആർ.വി.സി.സി, അബ്ദുറഹ്മാൻ അൽ അത്താദ് (ജി.എം. ഫ്ലൈയിംഗോ കെ.എസ്.എ), വികേഷ് പി. (ആർ.വി. സി.സി), അൻഷാദ് കരുവഞ്ചാൽ (ഫ്ലൈയിംഗോ കോർഡിനേറ്റർ ഇന്ത്യ), ജംഷീർ മഞ്ചേരി എന്നിവരും സിനിമാ താരങ്ങളായ അനാർക്കലി മരക്കാർ, ദീപക് പറമ്പോൽ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Flyingco Travel and Tours also in Bahrain from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.