ഗാർഡൻഷോക്ക്​ ഉജ്ജ്വല തുടക്കം

മനാമ: രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന ഗാർഡൻ ഷോക്ക്​ ബഹ്​റൈൻ ഇൻറർനാഷണൽ എക്​സിബിഷൻ ആൻറ്​ കൺവൻഷൻ സ​​െൻററിൽ ഒൗദ്യോഗികമായി ഉദ്​ഘാടനം ചെയ്​തു. ഇന്നും നാളെയുമാണ്​ പൊതുജനങ്ങൾക്കുള്ള പ്രവേശനം. വൈവിദ്ധ്യമാർന്ന പച്ചക്കറികളും പഴങ്ങളും ചെടികളും പ്രദർശിപ്പിക്കുന്ന മേളയിൽ ബോധവത്​ക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്​. വിദേശ, പ്രാദേശിക  കമ്പനികളുടെ നൂതനവും വിവിധതലത്തിലുള്ള ഉത്​പ്പന്നങ്ങളുടെ വിശാലമായ ലോകം പ്രദർശനത്തെ ശ്രദ്ധേയമാക്കുന്നുണ്ട്​.

ഇൗ വർഷം ഗാർഡൻഷോ മുന്നോട്ട്​ വക്കുന്നത്​ മികച്ച കാർഷിക സേവനങ്ങൾ, നിലവാരം, സുരക്ഷിതം, ഭക്ഷ്യസുരക്ഷ, അന്താരാഷ്​ട്ര നിലവാരമുള്ള കാർഷിക ജീവനക്കാർ തുടങ്ങിയ ഘടകങ്ങളാണ്​. ഭക്ഷ്യസുരക്ഷയും മാനവാരോഗ്യവും എന്നതാണ്​ ഇൗ വർഷത്തെ പ്രമേയം. പവലിയനെ വിപണനം, ബോധവത്​ക്കരണം എന്നീ മേഖലകളായി തിരിച്ചാണ്​ പ്രദർശനം നടക്കുന്നത്​. അഗ്രികൾച്ചർ, മറൈൻ റിസോഴ്​സ്​ അതോറിറ്റികളുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷയും നിലവാര നിർണ്ണയ യൂണിറ്റുകളും പ്രദർശന നഗരിയിൽ പ്രവർത്തിക്കുന്നുണ്ട്​. 17 ഒാളം വിദേശ രാജ്യങ്ങളുടെ സ്​റ്റാളുകളും പ്രദർശനത്തിലുണ്ട്​.

Tags:    
News Summary - flowershow - bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.