മനാമ: പ്രളയദു:ഖം നേരിടുന്ന പ്രിയപ്പെട്ട ജൻമനാടിന് വിഭവസമാഹരണം ഒരുക്കാനുള്ള പ്രവാസലോകത്തിെൻറ ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഗൾഫ്മാധ്യമം^മീഡിയാവൺ ബഹ്റൈനിലെ ലോട്ടസ് കാർഗോയുമായി സഹകരിച്ച് ഒരുക്കുന്ന കാമ്പയിന് മികച്ച തുടക്കമായി.നിരവധി പേരാണ് ഇൗ കാമ്പയിനിൽ പെങ്കടുക്കാനുള്ള താൽപര്യവുമായി ഗൾഫ് മാധ്യമത്തിെൻറയും മീഡിയാവണ്ണിെൻറയും ആഫീസുകളിലേക്ക് വിളിക്കുന്നത്.
‘ഡു ഫോർ കേരള’ ശേഖരിച്ച സാനിറ്ററി നാപ്കിനുകൾ കേരളത്തിലേക്ക്
മനാമ: ബഹ്റൈനിലെ വിവിധ കമ്പനികളിലെ സെയിൽസിൽ ജോലി ചെയ്യുന്ന കുറച്ച് യുവാക്കൾ ഡു ഫോർ കേരള എന്ന വാട്ട്സാപ്പ് കൂട്ടായ്മ രൂപവത്കരിച്ച് ശേഖരിച്ച 195 കിലോഗ്രാം സാനിറ്ററി നാപ്കിനുകളാണ് ഗൾഫ് മാധ്യമം^മീഡിയാവൺ, ലോട്ടസ് കാർഗോ സംവിധാനം വഴി നാട്ടിലേക്ക് അയച്ചത്.
കേരളത്തിലെ പ്രളയവും ജനങ്ങളുടെ ദുരിതവും കണ്ട് മനസലിഞ്ഞപ്പോൾ തങ്ങൾക്കും നാടിനായി കഴിയുന്നതെന്തെങ്കിലും ചെയ്യണമെന്ന യുവാക്കളുടെ ആഗ്രഹമാണ് ഇൗ സംരംഭത്തിന് തുടക്കമായത്. തുടർന്ന് വാട്ട്സാപ്പ് കൂട്ടായ്മ ഉണ്ടാക്കി.
ഇതിെൻറ ഭാഗമായി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ വൈകുന്നേരം വരെയുള്ള സമയങ്ങളിലായി യുവാക്കൾ വിവിധ കോൾഡ്സ്റ്റോറുകൾ കയറി ഇറങ്ങുകയായിരുന്നു. ആവശ്യം പറഞ്ഞപ്പോൾ എല്ലാവരും വളരെ താൽപര്യത്തോടെയാണ് പ്രതികരിച്ചതെന്നും മലയാളികൾക്കൊപ്പം മറ്റ് രാജ്യക്കാരായ പ്രവാസികളും സാനിട്ടറി നാപ്കിനുകൾ നൽകാൻ തയ്യാറായെന്നും വാട്ട്സാപ്പ് ഗ്രൂപ്പ് കൂട്ടായ്മ പറഞ്ഞു. ‘ഡു ഫോർ കേരള’ശേഖരിച്ച വസ്തുക്കൾ ഗൾഫ്മാധ്യമം, മീഡിയാവൺ പ്രവർത്തകർ ലോട്ടസ് കാർഗോ ഒാഫീസിൽ വെച്ച് ഏറ്റുവാങ്ങി.
സജിത്^സുധ ദമ്പതികൾ വസ്ത്രമെത്തിച്ചു
മനാമ: തിരുവനന്തപുരം സ്വേദശികൾ ദുരിതാശ്വാസ ക്യാമ്പിൽ നൽകാനായി പുതിയ വസ്ത്രങ്ങളുടെ ശേഖരവുമായി ഗൾഫ് മാധ്യമം
ഒാഫീസിലെത്തി. സജിത്^സുധ ദമ്പതികളാണ് ഇന്നലെ വസ്ത്രങ്ങൾ എത്തിച്ചത്. എല്ലാമാസവും നാട്ടിലെ പാവപ്പെട്ടവർക്ക് വസ്ത്രങ്ങളോ മരുന്നോ അയക്കുന്നത് പതിവാക്കിയവരാണ്. എന്നാൽ ഇത്തവണ മഴക്കെടുതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി നൽകുകയാണെന്നും ദമ്പതികൾ പറഞ്ഞു.
കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങളുമായി സൽമാനിയയിലെ യുവാക്കൾ
മനാമ: സൽമാനിയ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ഒരു സംഘം മലയാളി യുവാക്കൾ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അയക്കാനുള്ള പുതു വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും വാങ്ങി ഗൾഫ് മാധ്യമം ആഫീസിലെത്തിച്ചു. ജോബിൻ എന്ന യുവാവിെൻറ നേതൃത്വത്തിൽ കിരൺ, ബിപിൻ, ജപിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ, മരുന്ന്, സോപ്പ്, പാദരക്ഷകൾ, പുതപ്പുകൾ, ക്ലീനിങ് ലോഷനുകൾ തുടങ്ങിയവരാണ് എത്തിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ളവരാണ് ഇവർ. ദുരിതം നേരിടുന്നവരിൽ തങ്ങളുടെ നാട്ടുകാരും ഉൾപ്പെടുന്നുണ്ടെന്ന് ഇവർ പറഞ്ഞു.
സാധനങ്ങൾ അയക്കാൻ വിളിക്കാം
ഗൾഫ്മാധ്യമം-മീഡിയാവൺ ബഹ്റൈനിലെ ലോട്ടസ് കാർഗോയുമായി സഹകരിച്ച് ഒരുക്കുന്ന കാമ്പയിെൻറ ഭാഗമായി നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ സൗജന്യമായി അയക്കാൻ താൽപര്യമുള്ളവർക്ക് 34443250, 38375699 എന്നീ നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.