മനാമ: എല്‍.എം.ആര്‍.എ ഏര്‍പ്പെടുത്തിയ പുതിയ ഫ്ലെക്‌സി വര്‍ക് പെര്‍മിറ്റ് ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ അനുവദിച്ചു തുടങ്ങി. ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹയുടെ സാന്നിധ്യത്തില്‍ എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്‌സിയാണ് ആദ്യ ഇന്ത്യക്കാരന് ഫ്ലെക്‌സി വര്‍ക് പെര്‍മിറ്റ് നല്‍കിയത്. ഇത് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉസാമ അംബാസഡറോട് വിശദീകരിച്ചു.
നിയമവിരുദ്ധ താമസക്കാര്‍ക്ക് നിയമ വിധേയമാകുന്നതിനുള്ള ഏറ്റവും നല്ല അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.സ്‌പോണ്‍സറില്ലാതെ ഏത് ജോലിയും ചെയ്യാമെന്നതും ഒന്നിലധികം തൊഴിലുടകമള്‍ക്ക് കീഴില്‍ തൊഴിലെടുക്കാമെന്നതും പുതിയ പെർമിറ്റിെൻറ നേട്ടമാണ്. രണ്ട് വര്‍ഷത്തേക്ക് അനുവദിക്കുന്ന വര്‍ക് പെര്‍മിറ്റ് താല്‍പര്യമുള്ളവര്‍ക്ക് വീണ്ടും പുതുക്കാന്‍ സാധിക്കും.
രാജ്യത്തെ നിയമവിരുദ്ധമായ താമസം ഇല്ലാതാക്കാൻ പദ്ധതി വഴിയൊരുക്കും. പുതിയ പെർമിറ്റ് അനുവദിക്കാൻ തീരുമാനിച്ച എല്‍.എം.ആര്‍.എ അധികൃതർക്ക് അലോക് കുമാര്‍ സിൻഹ നന്ദി അറിയിച്ചു. സിത്രയിലെ എല്‍.എം.ആര്‍.എ ആസ്ഥാനത്ത് എത്തിയ അംബാസഡറെ ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്‌സി സ്വീകരിക്കുകയും നിയമവിരുദ്ധ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിന് എംബസിയുടെ സഹകരണം തേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.