മനാമ: രാജ്യത്തെ സമുദ്രസമ്പത്തിനെ സംരക്ഷിക്കുന്നതിനൊപ്പം ബഹ്റൈൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള അടിയന്തര പദ്ധതിയുമായി എം.പിമാർ രംഗത്ത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഈ തൊഴിലിനെ ശക്തമായ അടിത്തറയിൽ നിലനിർത്താൻ വേഗത്തിലുള്ള സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് നിർദേശം.സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലമിന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
ചെമ്മീൻ പിടിത്തത്തിനുള്ള ലൈസൻസുകളുടെ എണ്ണം കുറയ്ക്കുക, സ്വമേധയാ ജോലി ഉപേക്ഷിക്കുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകുക, വിദേശ തൊഴിലാളികൾക്ക് ലൈസൻസുകൾ പാട്ടത്തിന് നൽകുന്നത് തടയുക എന്നിവ ഈ നിർദേശം ലക്ഷ്യമിടുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരിഷ്കരണ നടപടികളും അവലോകനം ചെയ്യുന്നതിൽ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളെ ഉൾപ്പെടുത്തും.
ഈ നീക്കം മത്സ്യബന്ധന നിയമങ്ങളിൽ വ്യക്തമായ നിയമങ്ങൾ കൊണ്ടുവരാനും മത്സ്യസമ്പത്ത് സ്ഥിരമായി നിലനിർത്താനും ബഹ്റൈനികളെ ഈ തൊഴിലിൽ തുടരാൻ സഹായിക്കാനും ഉതകുന്ന ഒരു ദേശീയ പദ്ധതിയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.