മനാമ: അസ്കർ മത്സ്യബന്ധന മേഖലയിൽ മത്സ്യചന്ത ആരംഭിക്കുമെന്ന് നിർമ്മാണ, മുൻസിപ്പാലിറ്റി, നഗരാസൂത്രണ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി (കാർഷികം, കടൽ വിഭവം) ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ പറഞ്ഞു. ഇവിടെ മന്ത്രാലയത്തിെൻറ പദ്ധതിയുടെ പുരോഗതി മനസിലാക്കാൻ നടത്തിയ സന്ദർശനത്തിനിടെയായിരുന്നു ഇൗ അറിയിപ്പ്.
അണ്ടർസെക്രട്ടറിക്കൊപ്പം നിരവധി ഉയർന്ന ഒാഫീസർമാരും ഉണ്ടായിരുന്നു. ഹിദ്ദ്, ബുദയ്യ ജെട്ടികളിൽ മന്ത്രാലയം നേരത്തെ മത്സ്യ മാർക്കറ്റ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തിയായിരിക്കും അസ്കറിൽ ചന്ത വരികയെന്നും അണ്ടർസെക്രട്ടറി വ്യക്തമാക്കി. ബഹ്റൈൻ ഭക്ഷ്യസുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇൗ മേഖലയിലെ തന്ത്രപരമായ പങ്കിെൻറ ആവശ്യകതയെയും മത്സ്യതൊഴിലാളികളുടെ നിർണ്ണായകമായ സേവനത്തെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. മത്സ്യതൊഴിലാളികളെ സംരക്ഷിക്കാനുള്ള പദ്ധതികളെ കുറിച്ചും അണ്ടർസെക്രട്ടറി വിവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.