മനാമ: ഇൗസ ടൗൺ പരമ്പരാഗത മാർക്കറ്റിലുണ്ടായ അഗ്നിബാധയിൽ ആറോളം ഷോപ്പുകൾക്ക് നാശനഷ്ടമുണ്ടായി. കഴിഞ്ഞ ദിവസം പുലർച്ചെ 3.30ഒാടെയാണ് സംഭവം. ഇതേ തുടർന്ന് പൊലീസ് മാർക്കറ്റ് അടച്ചു. ആർക്കും പരിക്കില്ല. സിവിൽ ഡിഫൻസ് സംഘം എത്തിയാണ് തീ അണച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഫർണിച്ചറും പാത്രങ്ങളും മറ്റും വിൽക്കുന്ന കടകളാണ് കത്തിയമർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.