മനാമ: ജനങ്ങളുടെ ഭക്ഷണകാര്യത്തിലടക്കം ഇടപെടുകയും നാൽക്കാലികളെ കശാപ്പുചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഫ്രൻറ്സ് എക്‌സിക്യൂട്ടിവ് കമ്മിറ്റി വ്യക്തമാക്കി. മതപരമായ ചടങ്ങുകള്‍ക്കും ഭക്ഷണമായും കന്നുകാലികളെ ഉപയോഗപ്പെടുത്തുന്നത് എല്ലാ രാജ്യങ്ങളും അംഗീകരിച്ചതാണ്. അന്താരാഷ്ട്ര നിയമങ്ങളും വ്യവസ്ഥകളും ഇതിന് വിലക്കേര്‍പ്പെടുത്തുന്നില്ല. ഭരണകൂടം ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേൽ കടന്നു കയറുന്നത് ഫാഷിസമാണ്.കാര്‍ഷിക വൃത്തിക്കും ഭക്ഷണത്തിനും കാലികളെ ഉപയോഗപ്പെടുത്തിപ്പോന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. സംസ്കാരത്തനിമ നശിപ്പിച്ച് സംഘ് പരിവാര്‍ വിഭാവനം ചെയ്യുന്ന എകശില സംസ്‌കാരം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ മതനിരപേക്ഷ -ജനാധിപത്യ ചേരിയിലുള്ളവര്‍ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
പ്രസിഡൻറ് ജമാല്‍ നദ്വി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജന. സെക്രട്ടറി എം.എം സുബൈര്‍ പ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.