മനാമ: ഇന്നലെ കാലത്ത് മനാമ സൂഖിലുണ്ടായ അഗ്നിബാധയിൽ 10 കടകൾക്ക് നാശം. ഇതിൽ മൂന്ന് കടകൾ പൂർണമായും കത്തി. ആളപായമില്ല.പൂർണമായും നശിച്ച രണ്ടുകടകൾ വെള്ളി ആഭരണശാലകളും ഒന്ന് തുണിക്കടയുമാണ്. ഭാഗികമായി നാശം നേരിട്ടതിൽ നാലെണ്ണം തുണിക്കടകളും മൂന്നെണ്ണം വാച്ച്^ഇലക്ട്രോണിക്സ് വിൽപന ശാലകളുമാണ്. ഇതിൽ പലതും മലയാളികൾ നടത്തുന്നതാണ്. ഇന്നലെ കാലത്ത് ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ശൈഖ് അബ്ദുല്ല റോഡിൽ വെള്ളി നിർമിത സാധനങ്ങൾ വിൽക്കുന്ന കടയുടെ വർക്ഷോപ്പിൽ നിന്നാണ് തീപടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 13 അഗ്നിശമന സേന വാഹനങ്ങളുടെ സഹായത്തോടെ 50ഒാളം അംഗങ്ങൾ കഠിന പ്രയത്നം നടത്തിയാണ് തീയണച്ചത്. തീപടർന്നതിനെ തുടർന്ന് കുതിച്ചെത്തിയ പൊലീസ് ഇവിടേക്കുള്ള ഗതാഗതം തടയുകയും സമീപത്തെ കടകൾ ഒഴിപ്പിക്കുകയും ചെയ്തു. കത്തിയ കടകൾക്ക് വൻ നഷ്ടമാണ് നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.