മനാമ: സ്വകാര്യ മേഖലക്ക് കരുത്തുപകരുന്ന സാമ്പത്തിക പാക്കേജിന് അനുമതി നല്കിയ ഹമദ് രാജാവിന് തൊഴില്‍, സാമൂഹികക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അഭിനന്ദനം അറിയിച്ചു. അന്താരാഷ്്ട്രതലത്തില് കോവിഡ്-19 ഉയര്‍ത്തുന്ന ആശങ്കകള്‍ സാമ്പത്തിക മേഖലക്ക് ആഘാതമാകുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ സ്വകാര്യ മേഖലയിലടക്കമുള്ള മുഴുവനാളുകള്‍ക്കും ആശ്വാസകരമായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം അവരുടെ സാമ്പത്തിക അവസ്ഥയും പരിഗണിക്കാന്‍ മുന്നോട്ടുവന്ന നടപടി പ്രശംസനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികളുടെ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വേതനം സര്‍ക്കാര്‍ വഹിക്കുമെന്ന തീരുമാനം ഏറെ ആശ്വാസമേകുന്ന ഒന്നാണ്. കൂടാതെ, അടുത്ത മൂന്നു മാസങ്ങളിലെ വൈദ്യുതി, മുനിസിപ്പല്‍ ചാര്‍ജും സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.