മനാമ: അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ ഫെഡറേഷൻ (എഫ്.ഐ.ബി.എ) 3x3 വേൾഡ് ടൂർ 14-ാം പതിപ്പിന്റെ ഫൈനലിന് മനാമ വേദിയാകും. 2025 നവംബർ 21, 22 തീയതികളിലായാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. ഫിബയുടെ വേൾഡ് ടൂർ ഫൈനൽ രാജ്യത്തെത്തുന്നതിലൂടെ പ്രധാന കായിക ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ബഹ്റൈന്റെ വളർച്ചയെ പ്രിതിഫലിപ്പിക്കുന്നതാണ്. ജപ്പാനിലെ ഉത്സുനോമിയയിൽ ഏപ്രിൽ 26ന് ആരംഭിക്കുന്ന മത്സരങ്ങൾ മൂന്ന് ഭൂഖണ്ഡങ്ങളിലെ 15 നഗരങ്ങളിലായാണ് നടക്കുന്നത്.
അതിൽ ഫൈനൽ മത്സരങ്ങൾക്ക് മാത്രമാണ് മനാമ വേദിയാവുക. വേൾഡ് ടൂർ 14ാം പതിപ്പിന്റെ ഫൈനലിന് ബഹ്റൈനെ തിരഞ്ഞെടുത്തതിന് ബഹ്റൈൻ ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ആലാ മുദറ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.
രാജ്യം കായിക രംഗത്ത് വളർച്ചയിലാണ്. ലോകനിലവാരമുള്ള മികച്ച കായിക ഇവന്റുകൾ രാജ്യത്തേക്കെത്തുന്നതും മനാമയെ പ്രധാന ലോകനഗരങ്ങളോടൊപ്പം ചേർത്തുവെക്കുന്നതും രാജ്യത്തിന്റെ ഖ്യാതിയെ ഉയർത്താൻ കാരണമാക്കുന്നതാണെന്നും മുദറ പറഞ്ഞു. മനാമയിൽ നടക്കുന്ന ഈ ഇവന്റ് രാജ്യത്തിന് ഒരു നാഴികക്കല്ലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.