മനാമ: മലിനജലം ശുചീകരിച്ചെടുത്ത വെള്ളം കൂടുതല്‍ കര്‍ഷകര്‍ക്ക് വേണമെന്ന ആവശ്യമുള്ളതായി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് പറഞ്ഞു. യു.എന്നിന് കീഴില്‍ നടത്തുന്ന അന്താരാഷ്ട്ര ജലദിനാചരണത്തിെൻറ പശ്ചാത്തലത്തിൽ ജലം അമൂല്യമാണെന്ന സന്ദേശമാണ് ഇത് നൽകുന്നത്. കര്‍ഷകര്‍ക്ക് ഏറ്റവും അത്യാവശ്യമുള്ളത് വെള്ളമാണ്. അത് ആവശ്യത്തിന് നല്കാന് സാധിക്കുന്നത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
'അമൂല്യമാണ് ജലം' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്. ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് ജലത്തിെൻറ ഉപയോഗവും വര്‍ധിക്കുന്നുണ്ട്. കൃഷിക്കും വ്യവസായങ്ങള്‍ക്കും വെള്ളം ആവശ്യമാണ്. ഓരോ വര്‍ഷവും ശുദ്ധജല ലഭ്യത ലോകത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വെള്ളത്തിെൻറ ശരിയായ ഉപയോഗം സാധ്യമായില്ലെങ്കില്‍ ജലരഹിത ഭാവിയാണ് മുന്നിലുണ്ടാവുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഉല്പാദനത്തിനും സാമൂഹിക ഉണര്‍വിനും സാമ്പത്തിക വളര്‍ച്ചക്കും ജലലഭ്യത അടിസ്ഥാന ഘടകമായി മാറിയിരിക്കുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ശുദ്ധജലം അവശ്യഘടകമാണെന്നും അതിനാല്‍ മലിനജലം ശുചീകരിച്ചെടുത്ത് കാര്‍ഷിക ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്ന രീതി നേരത്തെതന്നെ ബഹ്റൈന്‍ വിജയകരമായി നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട നിലയില്‍ മലിനജലം ശുചീകരിക്കുകയും അവ 550 കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. വീടുകളില്‍ വിവിധ കൃഷികള്‍ ചെയ്യുന്നവരും ഇത് ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.