അഹമ്മദ് റഫീഖിന് നൽകിയ യാത്രയയപ്പ് 

അഹമ്മദ് റഫീഖിന് യാത്രയയപ്പ് നൽകി

മനാമ: നാല് പതിറ്റാണ്ടിലധികമായി ബഹ്‌റൈൻ പ്രവാസലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന അഹമ്മദ് റഫീഖിന് ഗൾഫ് മാധ്യമം ബഹ്‌റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി യാത്രയയപ്പ് നൽകി. ബഹ്‌റൈനിൽനിന്ന് 1999 ഏപ്രിൽ 16ന് ഗൾഫ് മാധ്യമം ആരംഭിച്ചത് മുതൽ പത്രത്തിന്റെ വരിക്കാരനും സഹയാത്രികനുമായിരുന്നു അദ്ദേഹം. നിരവധി വർഷങ്ങൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അദ്ദേഹം പത്രത്തിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചതിന് ശേഷമാണ് നാട്ടിലേക്ക് തിരിച്ചുപോകുന്നതെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സന്തോഷം നിറഞ്ഞ റിട്ടയർമെന്റ് ജീവിതം ലഭിക്കട്ടെ എന്ന് യോഗം ആശംസിച്ചു. അദ്ദേഹത്തിനുള്ള ഉപഹാരം ചെയർമാൻ ജമാൽ ഇരിങ്ങൽ നൽകി.

ബഹ്‌റൈൻ റീജനൽ മാനേജർ ജലീൽ അബ്ദുല്ല, മാർക്കറ്റിങ് മാനേജർ ഷക്കീബ്, ഫൈനാൻഷ്യൽ മാനേജർ റിയാസ്, ഡിജിറ്റൽ കണ്ടന്റർ അമീർ, എക്സിക്യൂട്ടിവ് കമ്മിറ്റി രക്ഷാധികാരി സുബൈർ എം.എം, മീഡിയവൺ ബഹ്‌റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ സഈദ് റമദാൻ നദ്‌വി, നൗഷാദ് വി.പി, ജാഫർ പൂളക്കൽ, ഗഫൂർ മൂക്കുതല തുടങ്ങിയവർ പങ്കെടുത്തു. അഹമ്മദ് റഫീഖ് മറുപടി പ്രസംഗം നിർവഹിച്ചു.

Tags:    
News Summary - Farewell to Ahmed Rafiq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.