മനാമ: കോവിഡ് -19 രോഗ വ്യാപനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് ഉൾപ്പെടെ 65 സൈബർ കുറ്റകൃത്യങ ്ങൾ ശ്രദ്ധയിൽപ്പെട്ടതായി സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷ ജനറൽ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറൽ പറഞ്ഞു. ഇതിൽ 23 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന വിവിധ സാമുഹിക മാധ്യമ അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവൃത്തി കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു. ശിക്ഷാ നിയമത്തിലെ ആർട്ടിക്ക്ൾ 168 പ്രകാരം രണ്ട് വർഷം വരെ തടവും 200 ദിനാർ വരെ പിഴയുമാണ് ഇതിനുള്ള ശിക്ഷ.
കൃത്യമായ ഉറവിടങ്ങളിൽനിന്ന് മാത്രം വിവരങ്ങൾ തേടണം. വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങളെ ആശ്രയിക്കരുത്. തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് 16 ജീവനക്കാർ രാപ്പകൽ ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.