Posted On
date_range Updated On
date_range 22 വ്യാജ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് 3000 ദിനാറിെൻറ തട്ടിപ്പ്
മനാമ: 22 വ്യാജ ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 3000ത്തോളം ദിനാറിെൻറ തട്ടിപ്പ് നടത്തിയ ചൈനക്കാരൻ ബഹ്റൈൻ വിട്ടു. രാജ്യത്തെ 15 കടകളിൽനിന്നായി 2886 ദിനാർ മൂല്യമുള്ള മൊബൈൽ ഫോണുകൾ വാങ്ങിയായിരുന്നു തട്ടിപ്പ്. വിവിധ ഹോട്ടലുകളിലെ താമസ വാടക അടക്കാനും പ്രതി വ്യാജ കാർഡുകൾ ഉപയോഗിച്ചു. ഇതു സംബന്ധിച്ച് അഞ്ചാമത് ഉന്നത ക്രിമിനൽ കോടതിക്ക് മുന്നിൽ വന്ന കേസ് വിധി പറയാനായി ആഗസ്റ്റ് 16ലേക്ക് മാറ്റിവെച്ചു. ചൈനീസ് ബാങ്കുകളുടേതെന്ന വ്യാജേനയാണ് ഇയാൾ ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ചത്. ക്രഡിമാക്സ് ബഹ്റൈൻ ഇതു സംബന്ധിച്ച് അധികൃതരെ അറിയിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വ്യാജ കാർഡുകൾ തയാറാക്കാൻ അജ്ഞാതനായ മറ്റൊരു പ്രതി കൂടി ഇയാളെ സഹായിച്ചതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.