??????????? ?????? ???-16 ??????????

ബഹ്​റൈൻ 16 അത്യാധുനിക  പോർ വിമാനങ്ങൾ സ്വന്തമാക്കും

മനാമ: ബഹ്​റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്​) ലോക്​ഹീഡ്​ മാർടിൻ കമ്പനിയിൽ നിന്ന്​ എഫ്​^16 ഇനത്തിലുള്ള 16 അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങാൻ കരാറായി. 3.8 ബില്ല്യൺ ഡോളറി​​​െൻറ ഇടപാടാണിത്​. മനാമയിൽ നടക്കുന്ന ബഹ്​റൈൻ അന്താരാഷ്​ട്ര പ്രതിരോധ എക്​സിബിഷ​​​െൻറ (ബിഡെക്​) രണ്ടാം ദിനത്തിലാണ്​ കരാർ ഒപ്പിട്ടത്​.റോയൽ ബഹ്​റൈനി എയർഫോഴ്​സ്​ കമാൻഡർ എയർ വൈസ്​ മാർഷൽ ശൈഖ്​ ഹമദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ ‘ബിഡെക്​’ മീഡിയ സ​​െൻററിൽ നടന്ന വാർത്താസമ്മേളനത്തിലാണ്​ ഇൗ വിവരം അറിയിച്ചത്​. 

ബഹ്​റൈൻ സ​​െൻറർ ഫോർ സ്​ട്രാറ്റജിക്​, ഇൻറർനാഷണൽ  സ്​റ്റഡീസ്​ ആൻറ്​ എനർജി ​ബോർഡ്​ ഒാഫ്​ ട്രസ്​റ്റീസ്​ ചെയർമാനും ബിഡെക്​ വക്താവുമായ  ഡോ.ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫ, ​ ലോക്​ഹീഡ്​ മാർടിൻ കമ്പനി എക്​സിക്യൂട്ടിവ്​ വൈസ്​ പ്രസിഡൻറ്​ റിച്ചാഡ്​ അംബ്രോസ്​ എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 

ബഹ്​റൈൻ വ്യോമസേനക്ക്​ കരുത്തുപകരാൻ പുതിയ വിമാനങ്ങൾ ഉപകരിക്കുമെന്ന്​ ശൈഖ്​ ഹമദ്​ വ്യക്തമാക്കി. കമ്പനിയുമായി ഇൗ വിമാനത്തിനായി കരാറിൽ ഏർപ്പെടുന്ന മേഖലയിലെ ആദ്യ രാജ്യമാണ്​ ബഹ്​റൈനെന്ന്​ ലോക്​ഹീഡ്​ മാർടിൻ പ്രതിനിധി പറഞ്ഞു. ഇത്​ ബഹ്​റൈൻ       വ്യോമസേനയുടെ വികാസത്തി​​​െൻറ അടയാളമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - f 16 fighter-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.