മനാമ സുന്നി സെന്ററിൽ ഐ.സി.എഫ് സംഘടിപ്പിച്ച സമസ്ത സെന്റിനറി സംഗമത്തിൽ വടശ്ശേരി ഹസൻ മുസ്ലിയാർ സംസാരിക്കുന്നു
മനാമ: കേരള മുസ്ലിംകളിൽ ഇന്നു കാണുന്ന ആത്മീയ ഉണർവിലും മതഭൗതിക വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റത്തിലും സാമുദായിക സൗഹൃദത്തിലുമെല്ലാം സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നേതൃപരമായ പങ്ക് നിസ്തുലമാണെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് വടശ്ശേരി ഹസൻ മുസ്ലിയാർ.
സമസ്ത സെന്റിനറി ആഘോഷിക്കുമ്പോൾ, എന്ന ശീർഷകത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷികത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ മനാമ സുന്നി സെന്ററിൽ സംഘടിപ്പിച്ച സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫ ്അധ്യക്ഷത വഹിച്ചു. അഡ്വ. എം.സി.അബ്ദുൽ കരീം, അബ്ദുൽ ഹകീം സഖാഫി, റഫീക്ക് ലത്വീഫി വരവൂർ, ശമീർ പന്നൂർ, സിയാദ് വളപട്ടണം, സുലൈമാൻ ഹാജി സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.