ഇന്ത്യന്‍ സ്കൂൾ പ്രശ്​നങ്ങൾ ചർച്ച ചെയ്യാൻ യു.പി.പി യോഗം ചേർന്നു

മനാമ: ഇന്ത്യന്‍ സ്കൂളി​ലെ വിവിധ പ്രശ്​നങ്ങൾ ചർച്ച ചെയ്യാൻ യു.പി.പി ഭാരവാഹികൾ യോഗം ചേര്‍ന്നു. റിഫ കാമ്പസി​ൽ കുട്ടികള്‍ക്കായി നടത്തിയ മാജിക് ഷോയുടെ കണക്ക്​ വെളിപ്പെടുത്തണമെന്ന്​ യോഗം ആവശ്യപ്പെട്ടു. കൊച്ചു കുട്ടികള്‍ക്ക്  മുന്നില്‍ ഭയാനകമായ മാജിക് ഇനങ്ങൾ അവതരിപ്പിക്കാൻ അനുമതി നൽകിയത്​ പ്രതിഷേധാർഹമാണ്​. മാജിക്കിന്​ പണമടക്കാത്ത കുട്ടികളെ മാറ്റി നിർത്തിയതായും ആരോപണമുണ്ട്​. രാജ് ലാല്‍ തമ്പാൻ അധ്യക്ഷത വഹിച്ച  യോഗത്തില്‍  രമേശ് സാംബശിവന്‍ നന്ദി പറഞ്ഞു. മുൻ അംബാസഡർ ഡോ. ജോർജ്​ ജോസഫി​​​െൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. സ്കൂള്‍ മുന്‍ ചെയര്‍മാന്‍  എബ്രഹാം ജോണ്‍ സംസാരിച്ചു.

News Summary - events bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.