??????? ?????? ???????? ??????? ??????? ?????? ???????? ??????????

ഇന്ത്യൻ സ്​കൂൾ കലോത്സവം ‘തരംഗി’ന്​ വർണാഭമായ തുടക്കം

മനാമ: ഇന്ത്യൻ സ്​കൂൾ കലോത്സവമായ ‘തരംഗി’ന്​ ഇൗസ ടൗൺ കാമ്പസിൽ തുടക്കമായി. സീനിയർ ക്ലാസുകളിലെ കുട്ടികളുടെ വർണാഭമായ അറബിക്​ ഡാൻസോടുകൂടിയാണ്​ പരിപാടി തുടങ്ങിയത്​. സ്​കൂൾ ചെയർമാൻ പ്രിൻസ്​ നടരാജൻ ദീപം കൊളുത്തി ഉദ്​ഘാടനം നിർവഹിച്ചു. 
സെക്രട്ടറി ഷെമിലി പി.ജോൺ, വൈസ്​ ചെയർമാൻ മുഹമ്മദ്​ ഇഖ്​ബാൽ, അസി.ജന. സെക്രട്ടറി ഡോ.സി.ജി.മനോജ്​ കുമാർ, എക്​സി. കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്​ ഖുർഷീദ്​ ആലം, സജി ആൻറണി, ജെയ്​ഫർ മെയ്​ദാനി, പ്രിൻസിപ്പൽ വി.ആർ.പളനി സ്വാമി, വൈസ്​ പ്രിൻസിപ്പൽമാർ, അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

അറബിക് ഡാൻസ് ‘എ’ ലെവലിൽ വിക്രം സാരാഭായ് ഹൗസ് ഒന്നാം സമ്മാനം നേടി. സി.വി രാമൻ ഹൗസ്, ആര്യഭട്ട  ഹൗസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.അറബിക് ഡാൻസ് ‘ബി’  ലെവലിൽ ആര്യഭട്ട  ഹൗസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ജെ. സി ബോസ് ഹൗസും സി.വി രാമൻ ഹൗസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ കലോത്സവമായ തരംഗിൽ  126 ഇനങ്ങളിലായി  3000 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ഗ്രാൻറ്​ ഫിനാലെ 28ന് നടക്കും. 

ഈ വർഷം ഗ്രൂപ്പ്​ ഇനങ്ങളുടെ ഫല പ്രഖ്യാപനം വന്ന ഉടൻ സമ്മാന ദാനവും നടത്തുന്നുണ്ട്. ആറു മുതൽ 17 വരെ പ്രായപരിധിയിലുള്ള വിദ്യാർഥികളെ എ,ബി,സി,ഡി എന്നീ വിഭാഗങ്ങളിൽ തരം തിരിച്ചാണ് മത്സരം.  ഇത്തവണത്തെ കലോത്സവം ഘടനയിലും സംഘാടനത്തിലും ഏറെ പുതുമകളുള്ളതാണെന്ന്​ ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു. വിദ്യാർഥികൾക്ക്​ അവരുടെ  കഴിവ്​ പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഉറപ്പാക്കിയിട്ടുണ്ട്​. മികച്ച വിധികർത്താക്കളുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്​. കലോത്സവം കുട്ടികളുടെ കലാപരമായയ വികാസത്തിന്​ ഊന്നൽ നൽകുന്ന രീതിയിലാണ്​ സജ്ജീകരിച്ചതെന്ന്​  സ്‌കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇക്‌ബാലും  സെക്രട്ടറി ഡോ. ഷെമിലി പി. ജോണ​ും പറഞ്ഞു. 

Tags:    
News Summary - event-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.