മനാമ: ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ സർവിസസ് ആപ് നിർത്തലാക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ഇവ) അറിയിച്ചു. ഈ ആപ്പിലെ എല്ലാ സേവനങ്ങളും ഇനി മുതൽ മൈ ഗവ് എന്ന ഏകീകൃത സർക്കാർ ആപ്പിലായിരിക്കും ലഭിക്കുക.
ഇന്നു മുതൽ വൈദ്യുതി, ജല സേവനങ്ങൾക്കായുള്ള പ്രത്യേക ആപ് ഔദ്യോഗികമായി പ്രവർത്തനരഹിതമാകും. നിലവിലുള്ള സർക്കാർ ആപ്പുകൾ മൂന്ന് പ്രധാന പ്ലാറ്റ്‌ഫോമുകളായ മൈഗവ്, അൽ താജിർ, ബഹ്റൈൻ ആപ് എന്നിവയിലേക്ക് ഏകീകരിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
ബിൽ, കണക്ഷൻ ഫീസ് എന്നിവ അടയ്ക്കാനുള്ള സൗകര്യം, നിലവിലുള്ളതും മുൻകാലങ്ങളിലേതുമായ ബില്ലുകളെക്കുറിച്ചുള്ള അന്വേഷണങ്ങളും പേയ്മെന്റുകളും, മുമ്പ് നടത്തിയ പേയ്മെന്റുകളുടെ വിവരങ്ങൾ പരിശോധിക്കാനുള്ള സൗകര്യം, ഉപയോഗത്തിന്റെ സംഗ്രഹ വിവരങ്ങൾ, ശരാശരി ഉപഭോഗ കണക്കുകൂട്ടലുകൾ, താരതമ്യങ്ങൾ, ഇവ സർവിസ് സെന്ററുകളുടെ ലൊക്കേഷനുകൾ അറിയാനുള്ള സൗകര്യം എന്നിവ മൈ ഗവ് ആപ്പിലേക്ക് മാറ്റിയ ഇലക്ട്രിസിറ്റി, വാട്ടർ ഇ-സർവിസുകളിൽ ഉൾപ്പെടുന്നുണ്ട്.
മറ്റ് നിരവധി ഇ-ഗവൺമെന്റ് സേവനങ്ങൾക്ക് ഒപ്പം വൈദ്യുതി, ജല സേവനങ്ങൾ കൂടി ലഭ്യമായതോടെ, പൗരന്മാർക്കും താമസക്കാർക്കും അവരുടെ ഇടപാടുകൾ മൈഗവ് ആപ് വഴി എളുപ്പത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.