സാജോ ജോസ്
മനാമ: എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി സാജോ ജോസ് (51) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. വെള്ളിയാഴ്ച ഉച്ചവിശ്രമത്തിന് റൂമിലെത്തിയ ജോസിനെ വൈകീട്ടും കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു.
അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഹ്റൈനിൽ സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു. മാതാവ്: ഷീല. ഭാര്യ: ബബിത. മകൻ: അലക്സ്. സഹോദരൻ: ജോജോ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.