മനാമ: ബഹ്റൈനിൽ വൈദ്യുതി ബിൽ വർധിപ്പിച്ചതിൽ തെൻറ കമ്പനിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ചില വാട്ട്സാപ്പ് സന്ദേശങ്ങൾ വ്യാജമായി ആരോ തയ്യാറാക്കി പ്രചരിപ്പിക്കുന്നുവെന്ന് പ്രമുഖ വ്യവസായിയും മലയാളിയുമായ ഡോ.രവിപിള്ള. വാട്ട്സാപ്പുവഴിയുളള ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് കൂടുതൽ ഗൗരവം കൊടുക്കുന്നില്ലെന്നും അതുകൊണ്ടാണ് നിയമനടപടികൾക്ക് തുനിയാത്തതെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മാസങ്ങളായി അടിസ്ഥാന രഹിതമായ ഇൗ ആരോപണം വാട്ട്സാപ്പ് വഴി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ബഹ്റൈനിൽ വൈദ്യുതി, ജലം വിതരണവും ബിൽ ഇടപാടുകളും പൂർണ്ണമായും ഗവൺമെൻറിെൻറ നിയന്ത്രണത്തിലാണ് നടക്കുന്നത്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. വസ്തുത ഇതായിരിക്കെ ഇൗ വിഷയത്തിൽ തനിക്കും തെൻറ കമ്പനിക്കും എതിരെയുള്ള അഞ്ജാതരുടെ പ്രചരണം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.