മനാമ: ബഹ്റൈൻ കേരളീയ സമാജം തെരഞ്ഞെടുപ്പ് നാളെ നടക്കും. മാസങ്ങളായി നടന്നുവരുന്ന അണിയറ ഒരുക്കങ്ങളുടെയും പ്രചരണങ്ങളുടെയും കൊടിയറിക്കം കൂടിയാണ് നാളെ. അതിനാൽ മലയാളി സമൂഹം വളരെ പ്രാധാന്യത്തോടെയാണ്
തെരഞ്ഞെടുപ്പിനെ വീ ക്ഷിക്കുന്നത്. സമാജത്തിൽ 1632 വോട്ടർമാർ മാത്രമാണ് ഉള്ളതെങ്കിലുംവോട്ടില്ലാത്ത മലയാളികളും തെരഞ്ഞെടുപ്പ് ഫലത്തെ കൗതുകത്തോടെയാണ് കാണുന്നത്. കാരണം മുെമ്പങ്ങുമില്ലാത്തവിധം പ്രചരണമായിരുന്നു ഇരു പാനലുകളും നടത്തിയത്. പുതിയ ആക്ഷേപങ്ങൾ ഒാരോ ദിവസവും ഇരുകൂട്ടരും ഉന്നയിച്ചു. അടിയൊഴുക്കുകളും മറുകണ്ടം ചാടലുകളും നടന്നു. ഇത്തരം സാഹചര്യത്തിൽ സമാജത്തിെൻറ തെരഞ്ഞെടുപ്പ് ഫലം എന്തായാലും അതിെൻറ പ്രത്യാഘാതം ശക്തമായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. യുണൈറ്റഡ് പാനലിെന നയിക്കുന്നത് പ്രസിഡൻറ് സ്ഥാനാർഥിയായ പി.വി രാധാകൃഷ്ണപിള്ളയാണ്.
പ്രോഗ്രസീവ് പാനലിെന നയിക്കുന്നത് ജനാർദ്ദനനാണ്. ഇരുപാനലുകൾക്കും വിവിധ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അതേചൊല്ലിയുള്ള വിവാദങ്ങളും പലതരം ആരോപണങ്ങളും ധാരാളം ഉയർന്നു. അതിെൻറ ആനുകൂല്ല്യം നേടിയതിനൊപ്പം മുറിവേറ്റവരും രണ്ട് പക്ഷത്തുമുണ്ടായി. ഇതിെൻറയെല്ലാം ഗുണം ആർക്കുണ്ടാകും അഥവാ ആർക്കെല്ലാം അടിതെറ്റും എന്നതാണ് ചോദ്യം. രണ്ട് കൂട്ടരും തങ്ങൾക്കാണ് അനുകൂല സാഹചര്യം എന്ന് പറയുന്നു. യുണൈറ്റഡ് പക്ഷം പറയുന്നത് തങ്ങളുടെ വോട്ട്ബാങ്ക് സുശക്തമാണെന്നാണ്.
ഫലം വരുേമ്പാൾ അട്ടിമറികൾ ഉണ്ടാകിെല്ലന്നും തങ്ങൾ ഉജ്ജ്വല വിജയം കാഴ്ചവെക്കും അവർ വിശദീകരിക്കുന്നുണ്ട്. കാരണം ഏറ്റവും മികച്ച പ്രവർത്തനങ്ങളാണ് തങ്ങൾ നടത്തിയതെന്ന് എതിരാളികൾ പോലും സമ്മതിക്കും എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ തങ്ങളുടെ പാനൽ വിജയിക്കും എന്നാണ് പ്രോഗ്രസീവ് പാനൽ നേതാവ് ജനാർദ്ദനൻ പറയുന്നത്. സമാജം ജനകീയമാക്കാനും എല്ലാതരത്തിലുള്ള ആളുകളുടെയും സ്ഥാപനമാക്കി സമാജത്തെ മാറ്റുക എന്ന മഹാലക്ഷ്യമാണ് തങ്ങൾക്കുള്ളതെന്നും അദ്ദേഹം പറയുന്നു. ബഹ്റൈനിലെ നിരവധി മലയാളി സംഘടനകൾ തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രോഗ്രസീവ് പാനൽ നേതാക്കൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിെൻറ ഭാഗമായി കഴിഞ്ഞ ദിവസം സമാജം അങ്കണത്തിൽ മീറ്റ് ദ കാൻഡിേഡറ്റ് പരിപാടി നടന്നിരുന്നു. അവിടെയും ഉയർന്നത് സ്വന്തം ലക്ഷ്യങ്ങളെയും നയങ്ങളെയും വിശദീകരിക്കുകയായിരുന്നില്ല സ്ഥാനാർഥികളിൽ ചിലർ.
മറ്റുളളവരെ കുറിച്ചുള്ള ആക്ഷേപങ്ങൾ ഉന്നയിക്കാനായിരുന്നു ഇരുപാനലുകളിലെയും ചില സ്ഥാനാർഥികൾ ശ്രമിച്ചത്. അതേസമയം തെരഞ്ഞെടുപ്പിനുള്ള എല്ലാവിധത്തിലുള്ള തയ്യാറെടുപ്പുകളും പൂർത്തിയായതായി വരണാധികാരി ഉല്ലാസ് കാരണവർ ‘ഗൾഫ് മാധ്യമ’േത്താട് പറഞ്ഞു. നാളെ പകൽ 11 മുതൽ രാത്രി ഏഴ് വരെയാണ് വോട്ടിംങ് സമയം. രാത്രി 12 ഒാടെ ഫലപ്രഖ്യാപനം നടക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.