ഐഷർ ട്രക്ക് ആൻഡ് ബസുകളുടെ ‘പ്രോ ലീഗ്’ ശ്രേണി ലോഞ്ച് ചടങ്ങിൽനിന്ന്
മനാമ: വാഹനം ഉൾപ്പെടെ വിവിധ മേഖലകളിൽ സാന്നിധ്യമുള്ള ബഹ്റൈനിലെ പ്രമുഖ സ്ഥാപനമായ സയാനി മോട്ടോഴ്സുമായി സഹകരിച്ച് ഐഷർ ട്രക്ക് ആൻഡ്ഐഷർ ട്രക്ക് ആൻഡ് ബസുകളുടെ ‘പ്രോ ലീഗ്’ ശ്രേണി ബഹ്റൈനിൽ ബസുകൾ തങ്ങളുടെ ലോകോത്തര നിലവാരമുള്ള ‘ഐഷർ പ്രോ ലീഗ്’ ട്രക്കുകളുടെയും ബസുകളുടെയും ശ്രേണി ബഹ്റൈൻ വിപണിയിൽ അവതരിപ്പിച്ചു. അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ എത്തുന്ന ‘ഐഷർ പ്രോ ലീഗ്’ ശ്രേണി, മികച്ച പ്രകടനവും ഉയർന്ന പ്രവർത്തനക്ഷമതയും അടുത്ത തലമുറ സവിശേഷതകളും ബഹ്റൈനിലെ ഉപഭോക്താക്കൾക്ക് വാഗ്ദാനംചെയ്യുന്നു.
രാജ്യത്തെ ലോജിസ്റ്റിക്സ്, വിതരണ മേഖലകളെ പിന്തുണക്കുന്നതിൽ ഐഷറിനുള്ള പ്രതിബദ്ധതയാണ് ഈ ലോഞ്ച് പ്രതിഫലിപ്പിക്കുന്നത്. ഐഷറിന്റെ പ്രമുഖ മോഡലുകളായ ‘പ്രോ 2000’, ‘പ്രോ 6000’ ശ്രേണിയിലുള്ള ട്രക്കുകളാണ് പ്രധാനമായും അവതരിപ്പിച്ചത്. ഇവ കൂടാതെ, യാത്രാനുഭവം പുനർനിർവചിക്കുന്ന സ്കൈലൈൻ 20.15, സ്കൈലൈൻ പ്രോ 3008 എന്നീ അത്യാധുനിക ബസ് മോഡലുകളും ഐഷർ ബഹ്റൈനിൽ അവതരിപ്പിച്ചു.
ബഹ്റൈനിൽ ഐഷർ പ്രോ ശ്രേണി അവതരിപ്പിക്കുന്നത് വെറുമൊരു ഉൽപന്നം പരിചയപ്പെടുത്തുന്നതിലുപരി, സയാനി മോട്ടോഴ്സുമായുള്ള ഞങ്ങളുടെ ദീർഘകാല പങ്കാളിത്തത്തിന്റെയും മിഡിൽ ഈസ്റ്റിലെ വാണിജ്യ മൊബിലിറ്റി പരിവർത്തനം ചെയ്യാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെയും തെളിവാണെന്ന് വി.ഇ കമേഴ്സ്യൽ വെഹിക്കിൾസിന്റെ ഇന്റർനാഷനൽ ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് അമൻ അറോറ പറഞ്ഞു. ഐഷറുമായുള്ള ഈ പങ്കാളിത്തം ബഹ്റൈനിലെ ഗതാഗത, ലോജിസ്റ്റിക്സ് രംഗം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു തന്ത്രപരമായ ചുവടുവെപ്പാണെന്ന് സയാനി മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ റാഷിദ് സിയാൻ അൽസയാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.