ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി, ഹമദ് രാജാവിനെ സ്വീകരിക്കുന്നു
മനാമ: ഗസ്സയിലെ തർക്കങ്ങളും സംഘർഷങ്ങളും നയതന്ത്ര ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഹമദ് രാജാവ്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ജോർഡൻ രാജാവ് അബ്ദുല്ല എന്നിവരുമായി പ്രത്യേകം പ്രത്യേകം ചർച്ച നടത്തിയ ശേഷമാണ് ഹമദ് രാജാവ് ഇക്കാര്യം ആവർത്തിച്ചത്. ഗസ്സയിൽ വെടിനിർത്തൽ, മാനുഷിക സഹായ വിതരണം എന്നിവ സംബന്ധിച്ച് നിർണായക നടപടികൾ കൈക്കൊള്ളാൻ ഹമദ് രാജാവ് യു.എൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
അമ്മാൻ സന്ദർശിച്ച ശേഷം കഴിഞ്ഞ ദിവസം ഈജിപ്തിലെത്തിയ അദ്ദേഹത്തെ ജൂംഹൂരി പാലസിൽ സീസി സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ഫതാഹ് അൽ സീസിയെ ഹമദ് രാജാവ് അനുമോദിച്ചു. കൂടുതൽ സമാധാനവും സുഭിക്ഷതയും വികസനവും കരഗതമാക്കി രാജ്യത്തെ മുന്നോട്ടുനയിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ബഹ്റൈനും ഈജിപ്തും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും ശക്തമാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണത്തിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു. മിഡിൽ ഈസ്റ്റിൽ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഈജിപ്തിന്റെ ക്രിയാത്മക സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.