മനാമ: ഇക്കണോമിക് ഡെവലപ്മെൻറ് ബോര്‍ഡ് വനിത ശാക്തീകരണ അവാര്‍ഡ് ഏറ്റുവാങ്ങി. കഴിഞ് ഞ ദിവസം നടന്ന അവാര്‍ഡ്ദാനച്ചടങ്ങില്‍ ഒൗദ്യോഗിക സ്ഥാപന വിഭാഗത്തില്‍ ശൂറ കൗണ്‍സിലിനോടൊപ്പം ഇ.ഡി.ബി അവാര്‍ഡ് പങ്കിടുകയായിരുന്നു. പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹിം ആല് ഖലീഫയില്‍നിന്ന് ഇ.ഡി.ബി ചീഫ് എക്സിക്യൂട്ടിവ് ഖാലിദ് ഹുമൈദാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഇ.ഡി.ബിയില്‍ തൊഴില്‍ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ 62 ശതമാനം വനിതകളാണെന്നത് അഭിമാനകരമാണ്. കൂടുതല്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം അവാര്‍ഡ്ദാനച്ചടങ്ങിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.