മനാമ: രാജ്യത്തിന്‍െറ സാമ്പത്തിക പുരോഗതിയില്‍ യുവാക്കള്‍ കുടുതല്‍ പങ്കാളിത്തം വഹിക്കേണ്ടതുണ്ടെന്ന് തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രണ്ടാമത് യുവ സാമ്പത്തിക ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ആശയങ്ങളുമായി മുന്നോട്ട് വരുന്ന യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് രാജ്യത്തിന്‍െറ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. അവരില്‍ നിന്ന് നന്മയുടെ വെളിച്ചം ഉയരുന്നത് പ്രതീക്ഷാ നിര്‍ഭരമാണ്. യുവ കൂട്ടായ്മകളും ക്ളബുകളുമായുള്ള സഹകരണം വ്യാപിപ്പിക്കുകയും അവര്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്യേണ്ടതുണ്ട്. യുവാക്കളുടെ ചിന്തകളും ആശയങ്ങളും പ്രാവര്‍ത്തികമാക്കുന്നതിനുള്ള വേദികള്‍ അനുവദിക്കുന്നതിന്‍െറ ഭാഗമാണ് യുവ സാമ്പത്തിക ഫോറം.
ഇത്തരം പരിപാടികള്‍ കൂടുതല്‍ നടക്കേണ്ടതുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
രാജ്യത്തിന്‍െറ വളര്‍ച്ചയുടെ ഭാഗമായി സമൂഹത്തെ സേവിക്കാന്‍ യുവ സമൂഹം സ്വയം മുന്നോട്ട് വന്നാല്‍ അതുവഴി ധാരാളം മാറ്റങ്ങളുണ്ടാക്കാനാകും. യുവാക്കള്‍ക്കിടയില്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് പ്രതീക്ഷയുണര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവ സംരംഭകത്വ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സാമ്പത്തിക സ്ഥാപനങ്ങളും, യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളും, വ്യവസായ പ്രമുഖരും, സാമ്പത്തിക വിദഗ്ധരും ‘തംകീന്‍’ പ്രതിനിധികളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.